രോഗ വ്യാപന കേന്ദ്രമായി പുജപ്പുര സെൻട്രൽ ജയിൽ: ഇന്നലെ മാത്രം രോഗം ബാധിച്ചത് 53 പേർക്ക്, ആകെ 218

16 August 2020

പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്ക് കോവിഡ് ബാധിച്ചു. 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായത്.
പൂജപ്പുര സെൻട്രൽ ജയിൽ തലസ്ഥാനത്തെ രോഗ വ്യാപന കേന്ദ്രമായി മാറുകയാണ്. വെള്ളിയാഴ്ച 63 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 53 പേർക്ക് കൂടി കോവിഡ് പോസിറ്റീവായത്.
50 തടവുകാർക്ക് കോവിഡ് പോസിറ്റീവായതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.