ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില ഗുരുതരം

single-img
14 August 2020

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. കൊവിഡ് സ്ഥിരീകരിച്ചത്തിന് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെ രാത്രിയോടെയാണ് ആരോഗ്യ നില മോശമായത്. വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 5 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.