ഡിജിപി ലോക്നാഥ് ബെഹ്റ ക്വാറന്റൈനിൽ പ്രവേശിച്ചു

14 August 2020

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായി റിപ്പോർട്ട് . കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹം സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് ഡിജിപിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.