കേന്ദ്രസർക്കാരിന്റെ പച്ചകൊടി, സ്കൂളുകൾ അടുത്ത മാസം തുറക്കാൻ ആലോചന..!

single-img
7 August 2020

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് . രാജ്യത്തെ 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങാൻ സാധ്യത ഇല്ല. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളിലായിരിക്കും ക്ലാസ് നടത്തുക.

വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തും വിധമാകും ക്ലാസുകൾ ക്രമീകരിക്കുക. ഡിവിഷനുകളുടെ കാര്യത്തിൽ വിഭജനമുണ്ടാകും . സാമൂഹിക അകലം പാലിച്ചാവും വിദ്യാർഥികളെ ഇരുത്തുക. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകാനും സാധ്യത ഉണ്ട്. അതേസമയം കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ സംസ്ഥാന സർക്കാർ ക്രമീകരിച്ചിട്ടുണ്ട് . തുടർന്നുള്ള നടപടി കേന്ദ്ര സർക്കാരിന്റെ കൂടി തിരുമാനത്തിലാവും .