കോവിഡ് വാക്സിൻ വിജയം: ഒടുവിൽ ഹൂസ്റ്റണിൽ നിന്നും ആ വാർത്തയെത്തി

single-img
6 August 2020

കോവിഡിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകം. ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാതെ ലോകത്തിൻ്റെ മുന്നോട്ടുള്ള സഞ്ചരം എങ്ങനെയാണെന്നു ഊഹിക്കുവാൻ പോലും കഴിയുന്നില്ല. അതിനിടയിൽ ഇതാ അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും ഒരു ആശ്വാസവാർത്ത എത്തിയിരിക്കുന്നു. ഹൂ​സ്റ്റ​ണി​ലെ മെ​ത​ഡി​സ്റ്റ് ആശുപത്രിയിൽ നി​ന്നും ല​ഭി​ക്കു​ന്ന​ വാർത്തയ്ക്ക് ഈ സാഹചര്യത്തിൽ ജീവൻ്റെ വലിയുണ്ട്. 

https://youtu.be/XUxgcfhTqi8

കോ​വി​ഡ്-19 രോ​ഗി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പു​തി​യ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മെ​ന്ന് ഹോ​സ്പി​റ്റ​ലി​ന്‍ൽ നിന്നും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണമുണ്ടായലിരിക്കുന്നു. ലോകം മുഴുവൻ കോവിഡ് വാക്സിൻ്റെ പിന്നാലെ പായുന്ന നിലവിലെ സാഹചര്യത്തിൽ ഈയൊരു വാർത്തയ്ക്ക് പ്രാധാന്യം വളരെയേറെയാണ്.  

ഹൂസ്റ്റണിലെ ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾ മൂ​ന്നു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം സുഖം പ്രാപിക്കുന്നു എന്ന വാർത്തയാണ് എത്തിയിട്ടുള്ളത്. വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ലും മ​റ്റു​മായി കളിയുന്ന രോഗികളാണ് ജീവിതത്തിലേക്കു മടങ്ങിവരുന്നത്. അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ഫ് ഡി​എ അം​ഗി​ക​രി​ച്ച ആ​ർ​എ​ൽ​എ​ഫ് -100 എന്ന അ​വി​പ്റ്റാ​ഡി​ൽ മ​രു​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ രോഗികൾക്കു ന​ൽ​കി​യി​രു​ന്ന​ത്.

സാ​ർ​സ് കൊ​റോ​ണ വൈ​റ​സി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ് മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​കോ​ശ​ങ്ങ​ളി​ലും മോ​ണോ​സൈ​റ്റു​ക​ളി​ലും വ​രു​ന്ന​ത് അ​വി​പ്റ്റാ​ഡി​ൽ എ​ന്ന ഈ ​മ​രു​ന്നിന് തടയാൻ കഴിയുന്നുണ്ടെന്നു വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം അധികൃതർ പ​ത്ര​ക്കു​റി​പ്പി​ലൂടെ അറിയിക്കുകയും ചെയ്തു. 

അധികൃതർ ചികിത്സാ വിവരങ്ങളും ലോകത്തോടു  പങ്കുവച്ചിട്ടുണ്ട്. ഇ​ര​ട്ട ശ്വാ​സ​കോ​ശ ട്രാ​ൻ​സ്പ്ലാ​ൻ​റ് പ​രാ​ജ​യ​പ്പെ​ട്ട 54 കാ​ര​നാ​യ ഒ​രാ​ൾ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ കോ​വി​ഡ് -19 പി​ടി​പെ​ട്ടു വെ​ന്‍റി​ലേ​റ്റ​റി​ലാ​യി. ഈ മുന്നിൻ്റെ ഉപയോഗത്തിലൂടെ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ അദ്ദേഹത്തെ  വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നും മാ​റ്റാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും ഡോക്ടർമാർ പറയുന്നു. മാത്രമല്ല പതിനഞ്ചിലധികം രോ​ഗി​ക​ളി​ൽ സ​മാ​ന​മാ​യ ഫ​ല​ങ്ങ​ൾ ക​ണ്ട​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

https://youtu.be/XUxgcfhTqi8

ന്യൂ​മോ​ണി​റ്റി​സ് വേ​ഗ​ത്തി​ൽ മാ​റ്റു​ന്ന​താ​യും ശ​രീ​ര​ത്തി​ൽ മെ​ച്ച​പ്പെ​ട്ട ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​ലും ഈ ​മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  കോ​വി​ഡ്-19 രോ​ഗി​ക​ളി​ൽ മ​റ്റേ​തൊ​രു ആ​ൻ്റി​വൈ​റ​ൽ ഏ​ജ​ന്‍റും ന​ൽ​കാ​ത്ത ത​ര​ത്തി​ൽ ഈ മരുന്ന് രോ​ഗ​ശ​മ​നം ന​ൽ​കു​ന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ മരുന്ന് ലോകത്തിനു പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ആ​ർ​എ​ക്സ്  സി​ഇ​ഒ​യും ചെ​യ​ർ​മാ​നു​മാ​യ പ്രൊ​ഫ. ജോ​നാ​ഥ​ൻ ജാ​വി​റ്റ് വ്യക്തമാക്കി. മരുന്നിനെ കേന്ദ്രീകരിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. തീർച്ചയായും മുനുഷ്യരാശിക്ക് വളരെയേറെ പ്രതീക്ഷിക്കുവാനുണ്ടെന്നും ജോനാഥൻ പറയുന്നു. കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ കോവിഡ് വെെറസിൻ്റെ കാര്യത്തിൽ ലോകത്തിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്നർത്ഥം.

https://youtu.be/XUxgcfhTqi8