പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടുന്ന കാര്യത്തിൽ മന്ത്രിസഭയുടെ പച്ചകൊടി ; 10 മുതല്‍ 20% വരെ സീറ്റുകള്‍ കൂട്ടാൻ തീരുമാനം

single-img
5 August 2020

പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടാനാണ് തീരുമാനം. പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിനായി നോർക്കയ്ക്ക് 50 കോടി രൂപ അനുവദിക്കാനുളള തീരുമാനവും യോഗം കൈക്കൊണ്ടു.അതേസമയം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല.

വരും മാസങ്ങളിൽ കൊവിഡ് വ്യാപനം കൂടുതൽ ഗുരുതരമാകുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ പ്രതിരോധം കർശനമാക്കും. പൊലീസിന് കൊവിഡ് പ്രതിരോധ ചുമതല നൽകിയ സാഹചര്യവും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.

വീഡിയോ കോണ്‍ഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. കഴിഞ്ഞ യോഗത്തിൽ സാങ്കേതിക പ്രശ്‍നങ്ങള്‍ ഉയർന്നതിനെ തുടർന്ന് എല്ലാ മന്ത്രിമാർക്കും പുതിയ ലാപ്ടോപ്പുകൾ ഇക്കുറി അനുവദിച്ചിരുന്നു.