ഈജിപ്തിലെ പിരമിഡ് നിർമിച്ചത് അന്യഗ്രഹ ജീവികള്‍; വിവാദ പരാമര്‍ശവുമായി സ്പേസ് എക്സ് സിഇഒ

single-img
4 August 2020

ഈജിപ്തിലെ പിരമിഡുകള്‍ സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിക്കുന്നില്ല. പഴയ ഏഴു്ത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡ് നിർമിച്ചത് അന്യഗ്രഹജീവികളെന്ന അഭിപ്രായവുമായി സ്പേസ് എക്സ്, ടെസ്‌ല സിഇഒ ഇലോൺ മസ്ക് ആണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലെ തന്‍റെ പേജിലായിരുന്നു മസ്കിന്‍റെ ഈ വിവാദ പരാമര്‍ശം. പക്ഷെ ഇലോൺ മസ്ക്നെ വിമർശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. അതേസമയം, ഈജിപ്തിന്റെ രാജ്യാന്തര സഹകരണ മന്ത്രി റാനിയ അൽ മഷാത് മസ്കിനെ ഈജിപ്തിലേക്ക് പിരമിഡ് കാണുവാന്‍ ക്ഷണിക്കുകയും ചെയ്തു.

തന്റെ ട്വീറ്റില്‍ അന്യഗ്രഹജീവികൾ ആകാം പിരമിഡ് നിർമിച്ചതെന്നാണ് മസ്ക് ആദ്യം എഴുതിയത്. തൊട്ടുപിന്നാലെ തന്നെ ഇതിന് തെളിവെന്ന നിലയില്‍ 3800 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ നിർമിച്ച ഏറ്റവും ഉയർന്ന കെട്ടിടങ്ങളാണ് പിരമിഡുകൾ എന്നു തുടങ്ങുന്ന വിക്കിപീഡിയയിലെ വരികളും ബബിസിയുടെ ഒരു ലിങ്കും അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.ഇതോടുകൂടി ചരിത്രകാരന്മാരും മറ്റും കൂട്ടത്തോടെ എത്തി മസ്കിന്‍റെ വാദത്തെ എതിര്‍ക്കുകയായിരുന്നു.

തൊട്ടുപിന്നാലെ തന്നെ ഈജിപ്ഷ്യന്‍ മന്ത്രിയുടെ ക്ഷണം വരികയും ചെയ്തു. അതോടൊപ്പം പിരമിഡുകളെ കുറിച്ച് അറിയാനും അതിന്റെ നിർമാണ രീതികൾ മനസിലാക്കാനും മസ്കിനെ സര്‍ക്കാർ ഈജിപ്തിലേക്കു ക്ഷണിക്കുകയായിരുന്നു.