ബിഹാറിലെ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് കോവിഡ് ബാധിച്ച് മരിച്ചു

single-img
4 August 2020

ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് കോവിഡ് ബാധിച്ച് അന്തരിച്ചു. 77 വയസ്സായിരുന്നു. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം 30ന് പട്ന എയിംസിൽ പ്രവേശിപ്പിച്ച സിങ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്.‍

നേരത്തെ സത്യനാരായൺ സിങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായൺ സിങിന്റെ  ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയായ സത്യനാരായൺ സിങ്. രണ്ടു തവണ ബെൽറൂണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.