കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുപേർ കൂടി മരിച്ചു

single-img
4 August 2020

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ടു മരണം. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു.

ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.