സിപിഎം നേതാവ് ജിനിൽ മാത്യുവിന് അഭിമാനിക്കാം: ആ കുട്ടി വിഷപ്പാമ്പിൻ്റെ കടിയേയും കോവിഡിനെയും അതിജീവിച്ച് വീട്ടിലെത്തി

single-img
3 August 2020

ഒന്നരവയസ്സുകാരിയുടെ അതിജീവനത്തിൻ്റെ കഥയാണിത്. കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ചാണ് ഇവൾ ജീവിതത്തിലേക്കു മടങ്ങിവന്നിരിക്കുന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ചികിത്സ കഴിഞ്ഞ് കുഞ്ഞ് വീട്ടിൽ തിരിച്ചെത്തി. 

11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കുട്ടി ആശുപത്രി വിട്ടത്. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലാവുകയും കോവിഡ്‌ പരിശോധനാഫലം നെ​ഗറ്റീവ് ആവുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയാസയിരുന്നു. 

ജൂലായ് 21-ന്‌ അർധരാത്രിയിലാണ്‌ കുട്ടിക്ക് പാമ്പുകടിയേൽക്കുന്നത്. പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ അന്നു തന്നെ  ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇേസമയം ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടിൽ ക്വാറന്റീനിലായിരുന്നു.  

സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടിക്കു നടത്തിയ സ്രവപരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു. തുടർന്നു ചികിത്സ ആരംഭിക്കുകയായിരുന്നു. 

ശിശുരോഗവിഭാഗം മേധാവി ഡോ എംടിപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കുഞ്ഞിനെ ചികിത്സിച്ചത്‌. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള കുട്ടിയും കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ നിന്ന്‌ കോവിഡ്‌ രോഗമുക്തി നേടിയിട്ടുണ്ട്‌.