മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്ലാന് വിവാഹിതയാവുന്നു
2 August 2020
മമ്മൂട്ടി നായകനായ മാമാങ്കത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടി പ്രാചി തെഹ്ലാന് വിവാഹിതയാവുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത്ത് സരോഹയാണ് പ്രാചിയുടെ വരന്. ഈ മാസം ഏഴിനാണ് വിവാഹം.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ എല്ലാവിധ സുരക്ഷ മുന്‍കരുതലുമെടുത്താണ് വിവാഹം നടത്തുക. ഏഴാം തിയതി തന്നെയായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടത്തും. അന്നേ ദിവസം നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിട്ടാണ് നടത്തുന്നത്.
നിലവിൽ വിവാഹത്തിന് അമ്പത് പേരെയാണ് നടി ആകെ ക്ഷണിച്ചിട്ടുളളത്. ആ ദിവസം വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.