വിവാഹച്ചടങ്ങിലൂടെ കോവിഡ് വ്യാപനം നടന്ന ചെങ്കളയില്‍ കോവിഡ് കേസുകള്‍ കൂടുതലാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി

single-img
26 July 2020

ചെങ്കളയില്‍ കോവിഡ് കേസുകള്‍ കൂടുതലാകാനുള്ള സാധ്യതയുണ്ടെന്ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇവിടെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തേക്കാനുള്ള സാധ്യതയുണ്ട്. ന്നാല്‍ നിലവില്‍ ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും മന്ത്രി പറഞ്ഞു. 

ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. പരിശോധനയ്ക്ക് വിധേയമാവാന്‍ ഇവിടെ പലരും മടിക്കുന്നുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.  പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്നും മന്ത്രി പറഞ്ഞു. 

ചെങ്കളയില്‍ കഴിഞ്ഞ ദിവസം വിവാഹ സത്കാരകത്തില്‍ പങ്കെടുത്ത വധൂവരന്മാര്‍ക്കുള്‍പ്പെടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്‍പതില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് വിവാഹ സത്കാരം നടത്തിയതിന്റെ പേരില്‍ വധുവിന്റെ അച്ഛനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. 

ചെങ്കള വിവാഹസത്കാര ചടങ്ങ് തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ചെങ്കള പഞ്ചായത്തിലെ നീര്‍ച്ചാലും നാട്ടക്കല്ലും പുതു ക്ലസ്റ്ററുകളാക്കി. നിലവില്‍ 9 ക്ലസ്റ്ററുകളാണ് കാസര്‍കോട് ജില്ലയിലുള്‌ലത്.