അഹാന കൃഷ്ണയുടെ ‘നാന്‍സി റാണി’ ; ചിത്രീകരണം പൂര്‍ത്തിയായി

single-img
24 July 2020

സൂപ്പർ ഹിറ്റായ ലൂക്ക എന്ന സിനിമയ്ക്ക് ശേഷം അഹാന കൃഷ്ണ നായികയാവുന്ന നാന്‍സി റാണിയെന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഈ സിനിമയിൽ നാന്‍സി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അര്ജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലെന എന്നിവരും വേഷമിടുന്നു.

ചിത്രത്തിൽ ഡോ. ഐപ്പ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ചിത്രം അജു നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റിയതിന് ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോട്ടയമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.