തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം: ലോക് ഡൗൺ നീട്ടി

single-img
20 July 2020

തലസ്ഥാന നഗരമായ തിരുവനന്തപനുരത്ത് സ്ഥിതിഗതികൾ രൂക്ഷമായി തുടുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ന​ഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ജില്ലയിൽ സമ്പർക്കത്തിലൂടെ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതെന്ന് അധിൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 222 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയതും. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നുള്ളത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നു. അതേസമയം 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോ​ഗ മുക്തി നേടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ  രോ​ഗം ബാധിച്ചത്.