യുപിയില്‍ പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുന്നത് കൊലപാതകക്കേസ് പ്രതിക്ക്

single-img
18 July 2020

യുപിയില്‍ പോ ലീസ് ഉദ്യോ​ഗസ്ഥന്റെ കൊലപാത കേസിൽ പ്രതിയായ വ്യക്തി ബിജെപി നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നു. ഉത്തർ പ്രദേശിൽ നടന്ന ബുലന്ദ്ഷഹർ കലാപത്തിൽ പോലീസ് ഉദ്യോ​ഗസ്ഥനായ ഇൻസ്പെക്ടർ സുബോദ് കുമാർ സിം​ഗിനെ കൊലപ്പെടുത്തിയ പ്രതി ശിഖര്‍ അഗര്‍വാളാണ് സംസ്ഥാനത്തെ ബിജെപി ജില്ല അധ്യക്ഷൻ അനിൽ സിസോദിയയുമായി വേദി പങ്കിട്ടത്. ഇയാൾക്ക് സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി.

2018ല്‍ യുപിയിൽ നടന്ന പശുക്കടത്തിന്റെ പേരിൽ ​ഗോരക്ഷാ ഭീകരർ അക്രമം ആഴിച്ചുവിട്ട ബുലന്ദ്ഷഹറിൽ നിയോ​ഗിക്കപ്പെട്ട എസ്ഐ സുബോദ് കുമാറിനെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു ശിഖര്‍ അഗര്‍വാൾ. കലാപത്തിന് ശേഷം വാഹനത്തിന്റെ ഉള്ളിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലറങ്ങിയ പ്രതിക്കാണ് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിട്ടുള്ളത്.

അതേസമയം യുപിയിൽ പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വിശദീകരണവുമയായി അനിൽ സിസോദിയ രം​ഗത്തെത്തി.ഇപ്പോൾ ആരോപണ വിധേയനായ ശിഖര്‍ അഗര്‍വാളിനേയും സംഘത്തേയും ജാമ്യം ലഭിച്ച ശേഷം ജയ് ശ്രീറാം മുഴക്കി അണികൾ ആനയിക്കുന്ന ദൃശ്യങ്ങൾ മുൻപ് തന്നെ പ്രചരിച്ചിരുന്നു.