കേരളത്തിൽ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സർക്കാർ അനുമതി
കേരളത്തിൽ ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ നിരക്ക് 625 രൂപയായി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.ഇത് പ്രകാരം നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്, നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകള്‍, സംസ്ഥാന ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താം.
അതിനുവേണ്ടി ആദ്യം ഐസിഎംആറിലും ആരോഗ്യവകുപ്പിലും രജിസ്റ്റര്‍ ചെയ്ത് അംഗീകാരം വാങ്ങണം. വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ തീരദേശമേഖലയിലും ആദിവാസി മേഖലകളിലും ചേരികളിലും സെന്റിനല്‍ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശത്തെ 80 വില്ലേജുകളിലും, ആദിവാസി മേഖലയിലെ 25 വില്ലേജുകളിലും 15 ചേരികളിലുമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.