കൊടും കുറ്റവാളി വികാസ് ദുബേ അറസ്റ്റിലായി
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ. ഉജ്ജെയ്നിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പൊലീസിൻ്റെ പിടിയിൽ നിന്നും വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
വികാസ് ദുബെയ്ക്കായി യു പി പൊലീസ് ഉത്തരേന്ത്യ ഒട്ടാകെ കർശന പരിശോധനയാണ് നടത്തിയവന്നിരുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പൊലീസ്. വിവരം അറിഞ്ഞ പൊലീസ് റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ കടന്നുകളയുകയായിരുന്നു.
അതിനിടെ വികാസ് ദുബെയുടെ രണ്ട് അനുയായികളായ കുറ്റവാളികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പ്രഭാത് മിശ്ര, ബഹുവ ദുബൈ എന്നിവരെയാണ് വെടിവെച്ചുകൊന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.