ഷഹീദ് വാരിയം കുന്നനും മലബാർ കലാപത്തിന്റെ രാഷ്ട്രീയവും: പി ടി കുഞ്ഞിമുഹമ്മദ് സംസാരിക്കുന്നു

single-img
2 July 2020

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചത് നാല് സംവിധായകരാണ്. ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയതെങ്കിലും പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദിന്റെ സിനിമയും മലയാളികൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. മലബാർ കലാപം, അതിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ചും ഷഹീദ് വാരിയം കുന്നൻ എന്ന തന്റെ സിനിമയെക്കുറിച്ചും പിടി കുഞ്ഞിമുഹമ്മദ് ഇവാർത്തയോട് സംസാരിക്കുന്നു.