എസ്എസ്എൽസി ഫലം നാളെ: ഫലമറിയാൻ വിപുലമായ സംവിധാനങ്ങൾ
എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്കു രണ്ടു മണിക്കു പ്രസിദ്ധീകരിക്കും. വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഫലം അറിയാം. www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ് എസ് എല്‍ സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കിയാല് വിശദമായ ഫലം അറിയാം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്.ഡി ലൈവിലും ഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആര്. ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.