ഇനി എപ്പോള്‍ മുതലാണ്‌ നിങ്ങള്‍ രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിച്ച് തുടങ്ങുക; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

single-img
28 June 2020

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്ന മോദിയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. ‘ഇനി എപ്പോള്‍ മുതലാണ് നിങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് സംസാരിച്ച് തുടങ്ങുക,’ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഈ മാസം 15ന് ഇന്ത്യ- ചൈന അതിർത്തിയായ ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം സൈനികര്‍ക്ക് കൊല്ലപ്പെട്ടിരുന്നു. ഈ സൈനികർ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരാണെന്ന് മോദി മന്‍കിബാത്തില്‍ പറയുകയുണ്ടായി. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സമീപ ദിവസങ്ങളിൽ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ചൈന നടത്തിയ കടന്നു കയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.