ആകാശം നിറഞ്ഞ് വെട്ടുക്കിളിക്കൂട്ടം; ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

single-img
27 June 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വെട്ടുക്കിളി ആക്രമണം. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ ശനിയാഴ്ച രാവിലെയോടെയാണ് വെട്ടുക്കിളികള്‍ കൂട്ടമായി എത്തിയത്. ഇതിനെ തുടര്‍ന്ന് തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂരിലെ പാടശേഖരങ്ങളിലേയ്ക്കും വെട്ടുക്കിളികള്‍ ഇരച്ചെത്തുകയായിരുന്നു. തുടർന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.

വെട്ടുക്കിളി ആക്രമണം ഉണ്ടായതിനെ തുടർന്ന് ഡല്‍ഹിയില്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിലവിൽ സംസ്ഥാനത്തെ തെക്കന്‍- പടിഞ്ഞാറന്‍ ജില്ലകളില്‍ അതീവ ജാഗ്രത നിർദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിൽ വെട്ടുക്കിളി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രറ്റ്‌സിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും വിശദമായ അറിയിപ്പ് നല്‍കാന്‍ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നെത്തുന്ന വെട്ടുക്കിളി കൂട്ടം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ വിള നാശമാണ് വരുത്തുന്നത്.