ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്; കാരണം ഇതാണ്

single-img
27 June 2020

ഡൽഹിയിൽ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സർക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു.

ഏകദേശം പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഈ സൈറ്റിൽ നിന്നും കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആശുപത്രി ഡാറ്റ എന്നിവ പുറത്തുവിടുകയും ചെയ്തു.

സർക്കാരിന്റെ ആണെങ്കിലും തീർത്തും സുരക്ഷിതമല്ലാത്ത സെര്‍വറുകളിലുള്ള വളരെ പ്രധാന്യമേറിയ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ വീഴ്ച്ചയാണെന്ന് കേരള സൈബര്‍ വാരിയേഴ്സ്ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ഒന്ന് ശ്രമിച്ചാൽ ഒരു ഹാക്കറിന് വളരെ എളുപ്പം ഡാറ്റ എഡിറ്റു ചെയ്യുവാനും, കൈകാര്യം ചെയ്യുവാനും, ദുരുപയോഗം ചെയ്യുവാനും കഴിയുമെന്നും മറ്റു രാജ്യക്കാര്‍ക്ക് ഈ രീതിയിൽനമ്മുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുമെന്നും കേരള സൈബര്‍ വാരിയേഴ്സ് പറയുന്നു.

#DataBreach #Delhi #COVID19We are not satisfied with the Delhi government's approach towards the healthcare personnel…

Posted by Kerala Cyber Warriors on Saturday, June 27, 2020