പൊലീസിന് സാധിക്കാത്തത് നടത്തിക്കാണിച്ച് കൊവിഡ്: പൊലീസിനെ വെട്ടിച്ചു നടന്ന പിടികിട്ടാപ്പുള്ളികൾ കൊവിഡിനെ പേടിച്ച് കീഴടങ്ങുന്നു

single-img
20 June 2020

പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കണ്ടെത്താനാകാത്ത പ്രതികളാണ് ഇപ്പോൾ പശാലീസിനു മുന്നിൽ സ്വമേധയാ കീഴടങ്ങുന്നതായി വാർത്തകൾ വരുനന്നത്.  അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും സ്വർണക്കടത്തു കേസിലെ പ്രതികളുമെല്ലാം കീഴടങ്ങിയത് കോവിഡ് പശ്ചാത്തലത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. അഭിമന്യു വധക്കേസിലെ പിടികിട്ടാപ്പുള്ളി സഹൽ കീഴടങ്ങാനുള്ള കാരണം കോവിഡ് തന്നെയാണെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. 

പൊലീസ് രണ്ടുവർഷത്തോളം കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയിട്ടും സഹലിനെ കണ്ടെത്താനായിരുന്നില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കർണാടകയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ ഒളിവിൽ കഴിയുമ്പോൾ കോവിഡ് പരിശോധന നടത്താനാകില്ല. 

എന്നാൽ കേരളത്തിലെത്തി കോടതിയിൽ ഹാജരായാൽ ചികിത്സ കിട്ടുമെന്ന് അറിഞ്ഞതുകൊണ്ടണ് സഹൽ കീഴടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് കാലമായതിനാൽ ജയിലിലേക്കു പോകേണ്ടിവരില്ലെന്ന സാധ്യതയാണ് ഇതിൽ പ്രധാനം. സാധാരണഗതിയിൽ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നത് ജയിലിലേക്കാണ്.

ഇത്തരത്തിൽ പിടികിട്ടാപ്പുള്ളികൾ എത്തുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേരിട്ട് കോടതിയിൽ ഹാജരാകുന്ന പ്രതികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ അവിടെനിന്നു ജാമ്യം കിട്ടാൻ സാധ്യത ഏറെയാണ്. അഭിമന്യു കേസിലെയും സ്വർണക്കടത്ത് കേസിലെയും പ്രതികളെ പോലീസ് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കാണു മാറ്റിയത്.

ലോക്‌ഡൗൺ വന്നതോടെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാഹചര്യങ്ങൾ കുറഞ്ഞതും പ്രതികളെ കീഴടങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും നിയമവിദഗ്ദർ പറയുന്നുണ്ട്.