പിന്നിലേക്കെടുത്ത പൊലീസ് ജീപ്പ് തട്ടാതിരിക്കാൻ ജീപ്പിൽ തട്ടി ശബ്ദമുണ്ടാക്കി; `പൊലീസ് ജീപ്പിലടിക്കാറായോടാ´ എന്ന ചോദ്യത്തോടെ ദലിത് യുവാവിനെ മർദ്ദിച്ച് ജാതീധിക്ഷേപവും നടത്തി കേസിൽ കുടുക്കി ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ്

single-img
19 June 2020

ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ദലിത് യുവാവിനെ ക്രൂരതമായി മർദ്ദിച്ച് കള്ളക്കേറിൽ കുടുക്കിയെന്നാരോപണം.  ബഹുജൻ യുത്ത് മൂവേമെൻ്റിൻ്റെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായ ജിത്തു ഭാസ്കരനെയാണ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തശേഷം കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിത്തു ഭാസ്കരൻ പൊലീസ് ജീപ്പിൽ അടിച്ചു ശബ്ദമുണ്ടാക്കിയതിൻ്റെ പേരിലാണ് ഇൻസ്പെക്ടറുടെ പരാക്രമം. 

കഴിഞ്ഞ ദിവസമാണ് ബാലുശ്ശേരി ടൗണിൽ വെച്ചു ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് അദ്ദേഹത്തെ ക്രൂരമായി മർദിച്ചത്. വിചിത്രമായ കാരണത്തിനാണ് മർദ്ദിച്ചതെന്നും ജിത്തു ഭാസ്കരൻ പറയുന്നു. 

ജിത്തു സഞ്ചരിച്ച ബൈക്ക് പോലീസ് ജീപ്പിൻ്റെ പിന്നിലായിരുന്നു. ഒരു വളവിന്റെ അടുത്തെത്തിയപ്പോൾ ജീപ്പ് പെട്ടന്ന് ബ്രെക്കിട്ടു. വാഹനത്തിനു പിന്നിൽ ജിത്തുവും ബെെക്ക് നിർത്തുകയായിരുന്നു. ജിത്തുവിൻ്റെ ബൈക്കിൻ്റെ പിന്നിലും വശത്തുമായി നിരവധി വാഹനങ്ങൾ വന്നു നിന്നു. പെട്ടന്നാണ് പിന്നിലേക്ക് എടുത്ത പൊലീസ് ജീപ്പ് തന്നെ മുട്ടുമെന്നു മനസ്സിലാക്കിയപ്പോൾ ജിത്തു ബെെക്കിൻ്റെ  ഹോൺ അടിച്ചു. എന്നിട്ടും നിറുത്താതെ വരുന്ന ജീപ്പ് തൊട്ടടുത്തു എത്തിയപ്പോൾ ജിത്തു ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ജീപ്പിൻ്റെ പിന്നിൽ തട്ടി ശബ്‍ദം ഉണ്ടാക്കുകയായിരുന്നു. 

ജീപ്പ് നിറുത്തി ഇൻസ്‌പെക്ടർ ഇറങ്ങി വന്ന ഇൻസ്പെക്ടർ  “നീ പോലീസ് ജീപ്പിൽ അടിക്കാൻ ആളായൊടാ” എന്ന് ആക്രോശിച്ചുകൊണ്ട് ജിത്തുവിനെ മർദ്ദിക്കുകയായിരുന്നു. ജിത്തുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു ബൈക്കിൽ നിന്നും പിടിച്ചു വലിച്ചു പുറത്തിറക്കിയ ഇൻസ്പെക്ടറോട് “നിങ്ങൾക്കെൻ്റെ ശരീരത്തിൽ തൊടാനോ, ഉപദ്രവിക്കാനോ അവകാശമില്ല” എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പറയുന്നു. 

സംഭവം വീഡിയോ ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളെയും പോലീസുകാർ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ജിത്തുവിൻ്റെ കഴുത്തിനു കുത്തിപിടിച്ചു കൊണ്ട് ഇൻസ്‌പെക്ടർ ജിത്തുവിനെ പരസ്യമായി മർദിക്കുകയും തെറി വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ജിത്തുവിൻ്റെ മുഖത്ത് തൻ്റെ കൈമുട്ട് കൊണ്ട് ആഞ്ഞിടിക്കുകയും ആ മുറിവിനു മൂന്ന് തുന്നൽ വേണ്ടി വരികയും ചെയ്തതായി ജിത്തു പറയുന്നു. 

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ജിത്തുവിന്റെ അച്ഛനെയും, സഹോദരനെയും ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തുകയും, തെറി വിളിക്കുകയും, പിടിച്ചു തള്ളുകയും ചെയ്തുവെന്നും പരാതി ഉയരുന്നുണ്ട്.  താൻ ഒരു പൊതു പ്രവർത്തകനും ദലിതനുമാണ് എന്ന് പറഞ്ഞപ്പോൾ പിന്നീട് ആ നിലക്കായി തെറിയും അധിക്ഷേപവും. കുറച്ചു കഴിഞ്ഞു മറ്റൊരു പോലീസ് ജീപ്പെത്തി ജിത്തുവിനെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. 

സ്റ്റേഷനിലെത്തിയ ജിത്തുവിന് നേരിടേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനം. ഗുണ്ടാതലവൻ, കഞ്ചാവ്കാരൻ, കോളനിവാസി തുടങ്ങിയ അധിക്ഷേപങ്ങൾ അപമാനങ്ങൾ ഉണ്ടായെന്നും തുടർന്ന്, പോലീസിന്റെ ഔദ്യോഗിക ക്യത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തി എന്ന ജാമ്യമില്ലാ വകുപ്പ് (S.353 IPC) പ്രകാരം ജിത്തുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കുകയായിരുന്നുവെന്നുമാണ് പരാതി.

ജിത്തു ഭാസ്കരൻ, കോഴിക്കോട്ടുകാരനും BTech ബിരുദധാരിയുമായ ഒരു ദലിത് യുവാവാണ്. കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി…

Posted by Saji Cheraman on Thursday, June 18, 2020