ചൈന ചതിക്കുന്ന രാജ്യം, ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ അടയ്ക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

18 June 2020

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ എല്ലാം അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ‘ചൈന എന്നത് ഒരു ചതിക്കുന്ന രാജ്യമാണ്. അവിടെ നിന്നും നിര്‍മ്മിച്ച എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്കരിക്കണം.
ഇതോടൊപ്പം തന്നെ ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണം’ അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷത്താൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർന്നിരിക്കവേ ആണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.