യുട്യൂബിൽ വീഡിയോ കാണുമ്പോൾ പരസ്യം വരുന്നത് നിങ്ങൾക്ക് അരോചകമാണോ?; ഇതാ ഒഴിവാക്കാൻ എളുപ്പ വഴി

single-img
14 June 2020

യുട്യൂബിൽ വീഡിയോ കാണുമ്പോൾ പരസ്യം വരുന്നത് മിക്കവർക്കും അരോചകം ആകാറുണ്ട്. അത്തരത്തിലുള്ള പരസ്യങ്ങളേ ഒഴിവാക്കാൻ യുട്യൂബിന് നേരിട്ട് പണംകൊടുത്ത് യുട്യൂബ് വരിക്കാരാവുകയാണ് നിലവിലുള്ള ഒരുമാര്‍ഗ്ഗം. എന്നാൽ ഇപ്പോൾ യുട്യൂബ് വീഡിയോ വിലാസത്തില്‍ നിസാരമായി ചെറിയഒരു കുത്തിട്ട് പരസ്യത്തെ പൂർണ്ണമായി ഒഴിവാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസര്‍.

റെഡ്ഡിറ്റിൽ ഉള്ള unicorn4sale എന്ന യൂസറാണ് വളരെ എളുപ്പ മാർഗത്തിൽ യുട്യൂബ് വീഡിയോകള്‍ പരസ്യമില്ലാതെ കാണുന്നതിനുള്ള വഴി പറഞ്ഞു തന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് പോലീസാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളില്‍ മാത്രമല്ല നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലും ഈ എളുപ്പവഴി നടക്കുമെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തുകഴിഞ്ഞു. നമുക്കെല്ലാം സാധാരണ യുട്യൂബ് വിലാസങ്ങള്‍ youtube.com/’വീഡിയോ വിലാസം’ എന്ന രീതിയിലാണ് കാണപ്പെടാറ്. എന്നാൽ ഇതിനെ youtube.com./’വീഡിയോ വിലാസം’ എന്ന നിലയിലേക്ക് മാറ്റിയാല്‍ പരസ്യം ഒഴിവായിക്കിട്ടും.

അതായത് യുട്യൂബ് ഡോട്ട് കോമിന് ശേഷം സ്ലാഷിന് തൊട്ടുമുൻപാണ് ഈ കുത്തിടേണ്ടത്. നിങ്ങൾക്ക് ഏത് വീഡിയോയാണോ പരസ്യം ഒഴിവാക്കി കാണേണ്ടത് ആ വീഡിയോയുടെ വിലാസത്തില്‍ ഈ രീതിയില്‍ വെറും ഒരു കുത്തിട്ടാല്‍ പരസ്യം ഒഴിവാകും. ഈ വിവരം പുറത്തുവന്നതിനാൽ തന്നെ അധികം വൈകാതെ ഈ ന്യൂനത യുട്യൂബ് പരിഹരിക്കാനും സാധ്യതയുണ്ട്.