നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്നും പോലീസ് മദ്യം പിടികൂടി

single-img
13 June 2020

പ്രശസ്ത ദക്ഷിണേന്ത്യൻ നടി രമ്യകൃഷ്‌ണന്റെ കാറിൽ നിന്നും പോലീസ് മദ്യകുപ്പികൾ പിടികൂടി. ഇവരുടെ വാഹനത്തിൽ നിന്നും നൂറിലധികം മദ്യകുപ്പികളാണ് പോലീസ് പിടികൂടിയത്. ചെന്നൈയിൽ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്.

ഈ സമയം രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു. കാർ ഡ്രൈവർ സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ വന്ന മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പോലീസ് പറയുന്നു.

ചെന്നൈയ്യിൽ ലോക്ഡൗൺ തുടരുന്നതിനാൽ മദ്യ ശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല എന്നാൽ മറ്റുള്ള ജില്ലകളിൽ അനുമതി നൽകിയിട്ടുണ്ട്. ചെന്നൈയിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസ് കർശന നിയന്ത്രണം തുടർന്നുവരികയായിരുന്നു.

ചെന്നൈയിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കുകയായിരുന്ന പോലീസുകാർ ആണ് താരത്തിന്റെ കാർ പിടികൂടുന്നത്. മുത്തുകാട് ചെക്ക് പോസ്റ്റിൽ വച്ചായിരുന്നു വാഹനം തടഞ്ഞത്. ഇന്നോവ ക്രിസ്റ്റ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്. എല്ലാ കുപ്പികളും നടിയുടെ കാറും പോലീ പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഡ്രെവറെ പൊലീസ് അറസ്റ്റ് ചെയ്യുത്‌ പിന്നീട് വ്യക്തി ജാമ്യത്തിൽ വിട്ടു.