ഞങ്ങളെ മനുഷ്യരായി കാണാന്‍ കഴിയുന്നില്ല എങ്കില്‍ കൊല്ലാന്‍ ഉത്തരവിടൂ; അതിഥി തൊഴിലാളികള്‍ക്കായി കവിത പങ്കുവെച്ച് തപ്സി

11 June 2020

രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം തുറന്നുകാണിച്ച് ബോളിവുഡ് നടി തപ്സി പന്നു. സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ പങ്കുവെച്ച കവിത ഇതിനോടകം ശ്രദ്ധേയമായി. “ഞങ്ങളെ മനുഷ്യര്‍ ആയി കാണാനാകുന്നില്ല എങ്കില്‍ എല്ലാവരെയും കൊല്ലാന്‍ ഉത്തരവിടൂ. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നഗ്നപാദനായി ചിലര്‍ നടന്നു, ചിലര്‍ സൈക്കിളുകളില്‍ പോയി.
ഈ യാത്രയില്‍ പലരും വിശപ്പുമൂലം മരിച്ചു. ഇവിടെയാവട്ടെ പ്രതിമകള്‍ വലുതും മനുഷ്യജീവിതം ചെറുതുമാണ് എന്ന് കവിതയില്‍ പറയുന്നു. ഈ രാജ്യത്ത് ഞങ്ങള്‍ വെറും കുടിയേറ്റക്കാര്‍ മാത്രമാണ്, ഞങ്ങള്‍ ഈ രാജ്യത്ത് താമസിക്കുന്നവരാണോ? എന്നും കവിതയില്‍ ചോദ്യം ഉയരുന്നുണ്ട്.