അഞ്ജു ഷാജിയുടേത് മുങ്ങിമരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

9 June 2020

പരീക്ഷാ ഹാളിൽ നിന്നും കാണാതായ ശേഷം പിന്നീട് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം ശരീരത്തിൽ മറ്റ് മുറിവുകളില്ല. വെള്ളം ഉള്ളിൽകയറിയ മുങ്ങിമരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പറയുന്നത്. അഞ്ജുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈ കുട്ടി പരീക്ഷ എഴുതിയ കോളേജിന്‍റെ അധികൃതരാണ് മരണത്തിന് കാരണം എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടിലെത്തിച്ചപ്പോൾ പ്രതിഷേധം നടത്തിയിരുന്നു.