മനേക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബർ വാര്യേഴ്സ് ഹാക്ക് ചെയ്തു; ഹാക്കിംഗ് കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചതിൽ പ്രതിഷേധിച്ച്

single-img
5 June 2020

പാലക്കാട് ആന ചെരിഞ്ഞ സംഭവത്തെ രാഷ്ട്രീയമായും വർഗീയമായും വളച്ചൊടിച്ച ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ പീപ്പിൾ ഫോർ അനിമൽ എന്ന സംഘടനയുടെ വെബ്സൈറ്റ് കേരള സൈബർ വാര്യേഴ്ജ്സ് എന്ന അജ്ഞാത സൈബർ സംഘം ഹാക്ക് ചെയ്തു. കേരള സൈബർ വാര്യേഴ്സ് ഇക്കാര്യം അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

Maneka Gandhi'speople for animals (PFA) organization website got hacked. Mission against communal hate…

Posted by Kerala Cyber Warriors on Friday, June 5, 2020

മുഖംമൂടി ധരിച്ചയാളിന്റെ ചിത്രത്തിനൊപ്പം സൈബർ വാര്യേഴ്സ് ഇട്ട സന്ദേശവും ഒപ്പമൊരു ഗൂഗിൾ മാപ്പുമാണ് ഇപ്പോൾ വെബ്സൈറ്റ് തുറന്നാൽ കാണാനാകുക.

“~ Maneka Gandhi dragged the sad death of
pregnant elephant for dirty politics ~ Since you are an “environmentalist” and a dumbass in geography, We are introducing “google map” to your little brain.😂🙄 “Ambalapara” marked in the map where the elephant found dead.”

( ഒരു ഗർഭിണിയായ ആനയുടേ ദുഃഖകരമായ മരണത്തെ മനേക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു. നിങ്ങൾ ഒരു “പരിസ്ഥിതി വാദിയും” ഭൂമിശാസ്ത്രത്തിൽ മൂഢയും ആയതുകൊണ്ട് നിങ്ങളുടെ ചെറിയ മസ്തിഷ്കത്തിലേയ്ക്ക് ഞങ്ങൾ ഗൂഗിൾ മാപ്പ് ലോഡ് ചെയ്യുകയാണ്. ഈ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന അമ്പലപ്പാറയിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.)

എന്ന സന്ദേശമാണ് വെബ്സൈറ്റിൽ കാണാനാകുക.

പാലക്കാട്‌ തിരുവിഴാംകുന്ന്‌ അമ്പലപ്പാറ വെള്ളിയാറിൽ  ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ കേരള വിരുദ്ധ, വർഗീയ പ്രചാരണവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. മലപ്പുറത്താണ്‌ ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മലപ്പുറം മുന്നിലാണെന്നും ‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കർ ട്വീറ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്ന് പറഞ്ഞുകൊണ്ട്  ബിജെപി എംപി  മനേക ഗാന്ധിയും  കുപ്രചാരണം ഏറ്റെടുത്തിരുന്നു. ഉത്തരേന്ത്യൻ ക്രിക്കറ്റ്‌, സിനിമാ താരങ്ങളടക്കം നിരവധി പേരാണ്‌  നേതാക്കളുടെ വിഷലിപ്‌ത ട്വീറ്റുകൾ ഷെയർ ചെയ്‌തത്‌.