`ഉത്രയുടെ ചിതയടങ്ങുന്നതിനു മുമ്പേ അവളുടെ വീട്ടുകാർ സ്വർണ്ണത്തിൻ്റെ കാര്യം ചോദിക്കുന്നു´: സൂരജിൻ്റെ പിതാവ് മകൻ്റെ സുഹൃത്തുക്കളെയും കുടുക്കാൻ ശ്രമിച്ചു

single-img
3 June 2020

അഞ്ചലിൽ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ ഭർതൃപിതാവ് സുരേന്ദ്രൻ മകനെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയിരുന്നു. ഇതിനായി അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായുള്ള സൂചനകൾ പുറത്തു വന്നു. ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്യുന്നതിനു മുൻപാണ് ഇയാൾ മകനു വേണ്ടി ഇടപെട്ടത്. 

സുരേന്ദ്രനൊപ്പം വിദേശത്ത് ഒൻപതു വർഷം ജോലി ചെയ്ത ആർച്ചൽ സ്വദേശിയായ സുഹൃത്ത് വഴിയാണു നേതാക്കളെ സമീപിച്ചത്. അഞ്ചൽ പൊലീസിൽനിന്ന് അന്വേഷണം, മാനസിക പീഡനം എന്നിവ ഉണ്ടാകരുതെന്ന ആവശ്യമാണ് നേതാക്കൾക്ക് മുൻപിൽ ഉന്നയിച്ചത്.

ഈ കേസിൽ ഇടപെടാമെന്ന് ആദ്യം സമ്മതിച്ച നേതാവ് കേസിന്റെ ഗൗരവം ബോധ്യമായതോടെ പിന്മാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സൂരജിൻ്റെ കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തു വന്നതോടെ സുഹൃത്തുക്കളും നേതാവും ഞെട്ടലിലാണ്. 

ഉത്രയുടെ മരണാനന്തര കർമം കഴിയുന്നതിനു മുൻപ് ഉത്രയുടെ മാതാപിതാക്കൾ സ്വർണത്തിൻ്റെ കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതായി സുരേന്ദ്രൻ ആർച്ചലിലെ സുഹൃത്തിനെയും പ്രാദേശിക നേതാവിനെയും  ധരിപ്പിക്കുകയായിരുന്നു. മത്രമല്ല  കുഞ്ഞിനെ വിട്ടുകിട്ടാൻ സഹായിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഉത്രയുടെ മരണത്തിൽ സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണന്നും ഇയാൾ പറഞ്ഞിരുന്നു. 

സഹതാപം അർഹിക്കുന്ന കാര്യമെന്നു തെറ്റിദ്ധരിച്ചാണ് സുഹൃത്തും പ്രാദേശിക നേതാവും ഇടപെട്ടത്. എന്നാൽ സത്യാവസ്ഥ അറിഞ്ഞതോടെ ഇവർ പിൻമാറുകയായിരുന്നു. ഇതേസമയം, മകളുടെ മരണത്തിൽ സൂരജിനു പുറമേ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നള്ള വാദത്തിൽ ഉറചച്ു നിൽക്കുകയതാണ് ഉത്രയുടെ പിതാവ് വിജയസേനൻ.