കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;മൂന്നു ജവാൻമാരും ഒരു ഭീകരനും കൊല്ലപ്പെട്ടു
5 May 2020
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. കുപ്പുവാര ജില്ലയിലെ ഹന്ദാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്.
വാന്‍ഗം-ക്വാസിയാബാദ് മേഖലയില്‍വെച്ച് സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരിുന്നുആക്രമണത്തിൽ ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടുതല്‍ സൈന്യം എത്തി മേഖലയില്‍ പ്രത്യാക്രമണം തുടരുകയാണ്.
രണ്ട് ദിവസം മുമ്പ് ഇതേ മേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ കേണലും മേജറും ഉള്‍പ്പെടെ നാല് സൈനികരും ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറോളം നീണ്ടു.