കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ചു സൈനികർ കൊല്ലപ്പെട്ടു
3 May 2020
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലിൽ അഞ്ചുമരണം. കേണലും മേജറുമടക്കം നാലു സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും സിആര്‍പിഎഫും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
കഴിഞ്ഞദിവസം ബാരാമുള്ളയില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും രണ്ടു ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. നാലു ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.