കൊറോണക്കാലത്തെ ലോക്​ഡൗൺ ലോട്ടറിയായി; നെറ്റ്​ഫ്ലിക്​സിന്​​ 1.6 കോടി പുതിയ ഉപഭോക്​താക്കൾ

single-img
23 April 2020

കോവിഡ്​ വ്യാപനം തടയുന്നതിനായി ഏർപെടുത്തിയ ലോക്​ഡൗൺ കാരണം ലോട്ടറിയടിച്ചത്​ ഓണലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകൾക്കാണ്​. ലോക്​ഡൗൺ കാരണം വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയുന്നതിനാൽ ഇഷ്​ടമുള്ള വീഡിയോകള്‍ തെരഞ്ഞെടുത്ത് കാണാന്‍ നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം, ഡിസ്​നി ഹോട്​സ്​റ്റാർ, സീ5 എന്നീ ഓവർ ദ ടോപ്​ (OTT) പ്ലാറ്റ്ഫോമുകളെയാണ്​ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്​.

ഈ വർഷത്തെ ആദ്യ മൂന്ന്​ മാസം കൊണ്ട്​ മാത്രം 1.6 കോടി ആളുകളാണ്​​ നെറ്റ്​ഫ്ലിക്​സിൽ അക്കൗണ്ടുണ്ടാക്കിയത്​. 2019ൻെറ അവസാനത്തിൽ ലഭിച്ച ഉപഭോക്​താക്കളേക്കാൾ ഇരട്ടിയിലധികമാണ്​ വർധനവ്​. യു.എസ്​ ഡോളറുമായി പല രാജ്യങ്ങളിലെയും കറൻസികളുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഉപഭോക്​താക്കളു​െട എണ്ണം ഗണ്യമായി വർധിച്ചതിൻെറ മെച്ചം കമ്പനിക്ക്​ ലഭിച്ചേക്കില്ല. ഓഹരി വിപണിയിൽ അമേരിക്കൻ ഓൺലൈൻ ഭീമൻമാരുടെ മൂല്യത്തിൽ 30 ശതമാനം വർധനവ്​ രേഖപ്പെടുത്തി.

എന്നാൽ ലോക്​ഡൗണിന്​ ശേഷം പണം നൽകി എത്ര പേർ നെറ്റ്​ഫ്ലിക്​സ്​ സേവനം ഉപയോഗപ്പെടുത്തുമെന്ന കാര്യം തീർച്ചയില്ല. കോവിഡ്​ കാരണം ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന നെറ്റ്​ഫ്ലിക്​സിൻെറ പല പ്രൊജക്​ടുകളും താൽക്കാലികമായി നിർത്തിയിട്ടുണ്ട്​​. ഇതോടൊപ്പം സുപ്രധാന എതിരാളികളായ ആമസോൺ പ്രൈമിനും ഡിസ്​നി പ്ലസിനും കൂടുതൽ ഉള്ളടക്കങ്ങളുടെ ശേഖരമുള്ളതും പുതിയ ഉപഭോക്​താക്കളെ പിടിച്ചുനിർത്തുന്നതിൽ നെറ്റ്​ഫ്ലിക്​സിന്​ വെല്ലുവിളിയാകും.