കൊവിഡ് 19: രാജ്യത്തിന്റെ പ്രയോജനത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും പരസ്പരം ചര്‍ച്ചകള്‍ നടത്തണം: ശിവസേന

single-img
18 April 2020

കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേനയുടെ മുഖപത്രം സാംമ്‌ന.
രാജ്യം കൊവിഡ് വൈറസ് വ്യാപന പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉത്തരവാദിത്വമുള്ള ഒരു നേതാവ് എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി കാട്ടിത്തന്നുവെന്ന് ഇതിൽ ലേഖനത്തിൽ പറയുന്നു. കൊവിഡ് ഉയർത്തുന്ന ഭീഷണി മുന്‍കൂട്ടി കണ്ട രാഹില്‍ ഗാന്ധി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിന് നിരന്തം മുന്നറിയിപ്പ് നല്‍കി.

എന്നാൽ ഈ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിനെ താഴെ ഇറക്കുന്ന തിരക്കിലായിരുന്നു ബിജെപിയെന്നും ശിവസേന ആരോപിച്ചു. ഇന്ത്യയുടെ പ്രയോജനത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും പരസ്പര ചര്‍ച്ചകള്‍ നടത്തണം. ബിജെപി വിജയിക്കാനുള്ള പ്രധാന കാരണം രാഹുലിന്റെ പ്രതിച്ഛായക്ക് കളങ്കം വന്നതിനാലാണ്.

പക്ഷെ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ പ്രശംസിക്കേണ്ടതുണ്ടെന്നും ശിവസേന ലേഖനത്തിൽ പറയുന്നു. അതേപോലെ തന്നെ കോണ്‍ഗ്രസിനെയും മുഖപത്രം അഭിനന്ദിച്ചു. ഇന്ത്യ അത്യപൂർവമായ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസിന്റേത് ഒരു മാതൃകയാണന്നാണ് ശിവസേന പറയുന്നത്.