മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 20 പേർ ഇന്ത്യൻ നാവികർ

single-img
18 April 2020

മുംബൈ: മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതിൽ 20 പേർ‌ ഇന്ത്യൻ നാവികരാണ്. ഇവര്‍ മുംബൈ നാവികസേനാ ആശുപത്രിയില്‍ ചികിത്സയിലാണ്. നാവിക സേനയില്‍ റിപ്പോര്‍ട്ട് ചെയ്‌യുന്ന ആദ്യ കൊവിഡ് കേസുകളാണ് ഇത്.

പതിനഞ്ചിനും ഇരുപതിനുമിടയില്‍ നാവികര്‍ക്ക് രോഗം പിടിപെട്ടു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാല്‍ ഇവർക്ക് എവിടെനിന്നു വൈറസ് ബാധ ഉണ്ടായി എന്നത് വ്യക്തമല്ല. ഐ എന്‍ എസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്.

ലോക്ക് ഡൗണ്‍ ആയതിനാല്‍ ഒരാള്‍ പോലും താമസകേന്ദ്രങ്ങള്‍ക്ക് പുറത്തുപോയിട്ടില്ല . അതേസമയംരോഗ ബാധ സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയില്‍ അകെ റിപ്പോര്‍ട്ട് ചെയ്ത വൈറസ് കേസുകളില്‍ 2003 എണ്ണവും മുംബൈയിലാണ്.സംസ്ഥാനത്ത് ഇതിനോടകം 201 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.