ഉമ്മുകുലുസു, ഉമ്മിണി തങ്കം… ഇരട്ടക്കുട്ടികളുടെ വീഡിയോ ഷെയർ ചെയ്ത് സാന്ദ്രാതോമസ്

single-img
17 April 2020

മലയാള സിനിമയിലെ നിര്‍മ്മാതാവും അഭിനേത്രിയുമെല്ലാമായ സാന്ദ്രാ തോമസിനെ ആരും മറക്കാന്‍ ഇടയില്ല.ഇപ്പോൾ താരം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിവാഹശേഷം രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാണ്. കഴിഞ്ഞ ദിവസം കുഞ്ഞുമക്കളുടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.ഓന്തിനെ കണ്ട് കൗതുകത്തോടെ നോക്കി നില്‍ക്കുകയാണ് രണ്ട് പേരും .

ഈ വീഡിയോ എടുത്തത് സാന്ദ്ര തന്നെയാണ്. സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണ്‍ തോമസും ഉമ്മുകുലുസുവിന്റെയും ഉമ്മിണി തങ്കത്തിന്റെയും ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് നിറഞ്ഞ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ്.