കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ ക്വാറൻ്റെെൻ സൗകര്യങ്ങൾ ഒരുങ്ങി: പ്രവാസി മലയാളികൾക്കായി സർവ്വസന്നാഹവുമൊരുക്കാൻ ആഹ്വാനം ചെയ്ത് കാന്തപുരം

single-img
12 April 2020

കൊറോണ ഗൾഫ് രാജ്യങ്ങളിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനും പ്രവാസികളുടെ ആശങ്കകൾ ഉന്നയിച്ചും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചുവെന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ. ജി.സി.സി രാഷ്ട്രങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനുമായും രിസാല സ്റ്റഡി സർക്കിളുൃമായും അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുകയും ചെയ്തു. 

യു.എ.ഇ, സഊദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സംബന്ധിച്ചു. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ രാഷ്ടങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാനും, അവിടുത്തെ ഗവണ്മെന്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടറങ്ങാനും കാന്തപുരം ആഹ്വാനം ചെയ്തു. 

 പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്, കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സുന്നി സംഘടനാ പ്രവർത്തനം മാതൃകയാണെന്നും കാന്തപുരം പറഞ്ഞു. 

ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സന്നദ്ധ സേവകരെ വരുംദിവസങ്ങളിൽ രംഗത്തിറക്കുമെന്നും കേരളത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളെ സഹായിക്കാനായി എസ്.വൈ.എസ് സാന്ത്വനം വോളണ്ടിയര്മാരുടെ പ്രത്യേക കർമ്മസമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കാന്തപുരത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

ജി.സി.സി രാഷ്ട്രങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഐ.സി.എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ), ആർ.എസ്.സി (രിസാല സ്റ്റഡി സർക്കിൾ) പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.

യു.എ.ഇ, സഊദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സംബന്ധിച്ചു. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ രാഷ്ടങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാനും, അവിടുത്തെ ഗവണ്മെന്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടറങ്ങാനും പറഞ്ഞു.

പ്രവാസികളുടെ ആശങ്കകൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചു. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിലും സുന്നി സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുകയും, അത് വിശദമായി രേഖാമൂലം അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്‌തു. ഗൾഫ് പ്രവാസികളുടെ കാര്യത്തിൽ കരുതലോടെയുള്ള സമീപനം പ്രധാന മന്ത്രി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഗൾഫ് പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ഇത്. വളരെ സൂക്ഷ്മതയോടെ നാം നീങ്ങണം. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങു നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്, കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സുന്നി സംഘടനാ പ്രവർത്തനം മാതൃകയാണ്. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സന്നദ്ധ സേവകരെ വരുംദിവസങ്ങളിൽ രംഗത്തിറക്കും. കേരളത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളെ സഹായിക്കാനായി എസ്.വൈ.എസ് സാന്ത്വനം വോളണ്ടിയര്മാരുടെ പ്രത്യേക കർമ്മസമിതി രൂപീകരിക്കുന്നുണ്ട്.

അതോടൊപ്പം, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മറ്റിക്ക് രൂപം നൽകി. പുറമെ, ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കമ്മറ്റികൾക്കും രൂപം നൽകി.