പ്രധാനമന്ത്രി നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു ‘ഭാരതമാതാവിനെ ആരുടെ മുന്നിലും തലകുനിപ്പിക്കില്ലെന്ന് വാക്ക് തന്നിരുന്നു’:മോദിയോട് കണ്ണന്‍ ഗോപിനാഥന്‍

single-img
8 April 2020

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂകഷ വിമർശനവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഇളവ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്.

“ഇന്ന് ഞാന്‍ എന്റെ പ്രധാനമന്ത്രിയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ നമ്മുടെ പ്രധാനമന്ത്രി യു.എസ് താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിയ ദിവസം.1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്കും നാണക്കേടാണിത്. ഭാരതമാതാവിനെ ആരുടെ മുന്നിലും തലകുനിപ്പിക്കില്ലെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു,” കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ നൽകാൻ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിച്ചത്. നിയന്ത്രിത മരുന്ന് പട്ടികയിൽ പാരസെറ്റമോളും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കും. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.