നൂലിൽ തുന്നി കോർത്ത ജീവിതമാണ് ; ഫെയ്സ് മാസ്ക് നിർമാണം പ്രോത്സാഹിപ്പിക്കാൻ ഇന്ദ്രൻസും

single-img
8 April 2020

ബ്രേക്ക് ദ ചെയ്ന് ക്യാമ്ബെയ്നിന്റെ ഭാഗമായി നടൻ ഇന്ദ്രൻസ് മാസ്ക് നിര്മാണം പരിശീലിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയ്ലറിങ് യൂണിറ്റില് തയ്യലില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് ഫെയ്സ് മാസ്ക് എങ്ങനെ നിര്മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുക്കുകയാണ് നടന്. കൊറോണ വൈറസ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായ ഇന്ദ്രന്സിന്റെ ഈ വീഡിയോ സിനിമാതാരങ്ങളടക്കം ഷെയര് ചെയ്തതോടെ സോഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്.

കൊറോണ വൈറസ് വ്യാപനം തടയാന് പൊതു ഇടങ്ങളില് സഞ്ചരിക്കുമ്ബോള് മാസ്ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്ത്തകരും സര്ക്കാരും നിര്ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതിനോടകം ഫെയ്സ് മാസ്കിന്റെ ദൗര്ലഭ്യം പലയിടങ്ങളിലായി കണ്ടു വരുന്നുമുണ്ട്. കടയില് നിന്നും വാങ്ങുന്ന സര്‍ജിക്കല്‍ മാസ്ക് നിശ്ചിത സമയം വരെ മാത്രമേ ഉപയോഗിക്കാവൂ എന്നു നിബന്ധനയുമുള്ളതിനാല് ആളുകള് വീടുകളില് നിര്മ്മിക്കുന്ന മാസ്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സര്ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.