കൊറോണ മരണസംഖ്യ ഉയരുന്നു; മൃതദേഹങ്ങള്‍ കുഴിച്ചിടാൻ മുൻകൂറായി നൂറുകണക്കിന് കുഴികള്‍ എടുത്ത് ഒരു ശ്മശാനം

single-img
4 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മരണങ്ങൾ കുത്തനെ ഉയർന്നതോടെ ബ്രസീലിലെ ഒരു ശ്മശാനത്തിൽ മൃതദേഹം കുഴിച്ചിടാൻ ആളുകൾ മുൻകൂറായി നൂറ് കണക്കിന് കുഴികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ബ്രസീൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് മരിച്ചവരുടെ എണ്ണമെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി ഒരു പനിയോ ജലദോഷമോ വരുന്നത് പോലെയാണ് കൊവിഡെന്നാണ് ബ്രസീൽ പ്രസിഡന്‍റ് ജെയ്ർ ബോൾസനാരോ പറഞ്ഞിരുന്നത്.

ബ്രസീലിൽ കൊവിഡ് വ്യാപിച്ചതോടെ, സാവോ പോളോയിലെ വില ഫോർമോസയിലുള്ള ഒരു ശ്മശാനത്തിൽ നിത്യേന നിരവധി പേരാണ് അവരുടെ പ്രിയപ്പെട്ടവരുടെ ശവമഞ്ചവുമായി എത്തുന്നത്. ചില സമയങ്ങളിൽ ശ്മശാനത്തിൽ കുഴികളെടുക്കും വരെ ആളുകൾ കാത്തുനിൽക്കേണ്ടിയും വരും.

കൊറോണ നിർദ്ദേശങ്ങളിലെ സാമൂഹ്യ അകലം പാലിക്കാൻ നിർദേശമുള്ള സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാനാണ് ബ്രസീലിൽ മുൻകൂറായി ഇങ്ങനെ കുഴികളെടുക്കുന്നത്. ഇതിനായി മാത്രം കരാർ തൊഴിലാളികളെ നിയമിച്ച് മൂന്ന് മാസത്തേക്ക് കണക്കാക്കി കുഴിച്ച കുഴികൾ ഒരു മാസം കൊണ്ട് തന്നെ സംസ്കാരത്തിന് ഉപയോഗിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇപ്പോഴും പുതിയ കുഴികൾ എടുക്കുകയാണ്.