ജനങ്ങള്‍ മാസ്‌ക് ധരിക്കണം, എന്നാലും ഞാൻ മാസ്ക് ധരിക്കില്ല, അത് തന്റെഇഷ്ടം:അമേരിക്കൻ പ്രസിഡന്റ് ട്രംപ്

single-img
4 April 2020

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്ബോള്‍ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

കൊവിഡിൽ വ്യാപകമായി രോഗബാധയുണ്ടാകാമെന്നും ലക്ഷങ്ങൾ മരിച്ചുവീഴാമെന്നുമൊക്കെ പറഞ്ഞെങ്കിലും ട്രംപിന്‍റെ ‘മാസ്ക്’ പ്രസ്താവനയിൻമേൽ വൻ വിവാദമാണ് അമേരിക്കയിൽ ഉയരുന്നത്.സിഡിസി അഥവാ (സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ) എന്ന അമേരിക്കൻ ആരോഗ്യ ഏജൻസി ജനങ്ങളോട് മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചതിൽ ‘voluntarily’ (സ്വയംസന്നദ്ധമായി) എന്ന വാക്ക് എടുത്തു പറഞ്ഞ ട്രംപ് ആവർത്തിച്ചത് ‘നിങ്ങൾ വേണമെങ്കിൽ മാസ്ക്’ ധരിച്ചാൽ മതി എന്നാണ്. താൻ തീ‍ർച്ചയായും മാസ്ക് ധരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

”ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കൻമാരെ, റാണിമാരെ ഒക്കെ കാണുമ്പോൾ ഞാൻ മാസ്ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാൻ മാസ്ക് ധരിക്കാൻ പോകുന്നില്ല, നിങ്ങളും വേണമെങ്കിൽ ധരിച്ചാൽ മതി”, എന്നാണ് ട്രംപ് പറഞ്ഞത്. ലോക്ക് ഡൗൺ ആയല്ലെങ്കിലും വീട്ടിലിരിക്കാൻ നിർദേശം നൽകുന്ന ഉത്തരവുകൾ വിവിധ സ്റ്റേറ്റുകൾ പുറത്തിറക്കുമ്പോഴും ട്രംപിന് ഇതിൽ അയഞ്ഞ നിലപാടാണ്. വീട്ടിലിരിക്കണമെന്ന ഉത്തരവ് (സ്റ്റേ അറ്റ് ഹോം) വേണമെന്ന് താൻ നി‍ർബന്ധം പിടിക്കില്ലെന്നും അതാത് സ്റ്റേറ്റുകളിലെ ഗവർണർമാർക്ക് തീരുമാനിക്കാമെന്നുമാണ് ട്രംപിന്റെ നിലപാട്.