പ്ലേറ്റ് മുട്ടൽ, ടോർച്ചടിക്കൽ എന്നിവയെക്കാള്‍ ആവശ്യം ഗ്ലൗ, മാസ്‌ക് എന്നിവയാണ്: സ്വര ഭാസ്കര്‍

single-img
3 April 2020

ഈ മാസം അഞ്ചിന് രാത്രി 9 മണിക്കുശേഷം ജനങ്ങള്‍ വെളിച്ചം അണച്ച് ടോർച്ചടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ബോളിവുഡ് അഭിനേത്രി സ്വര ഭാസ്‌കർ. പ്ലേറ്റ് മുട്ടൽ, കൈയടി, ടോർച്ചടിക്കൽ തുടങ്ങിയവയേക്കാൾ നമ്മുടെ മെഡിക്കൽ സമൂഹത്തിന് ആവശ്യം ഗ്ലൗസുകളും മാസ്‌കുകളുമാണെന്ന് അവർ ട്വിറ്ററിൽ എഴുതി.

ഇന്ന് പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോയിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീട്ടിലെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി കത്തിച്ചും മൊബൈലിലെ ടോർച്ച് ഓണാക്കിയും പ്രദർശിപ്പിച്ച് ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്ന് ഇപ്പോഴും ഉയരുന്നത്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പ്രതിക്ഷ നേതാക്കള്‍ വിമര്‍ശനവുമായി മുന്‍പേ എത്തിയിരുന്നു.