കൊറോണയിൽ നിന്ന് പാഠം പഠിച്ച് ചൈന; പാമ്പ്, പല്ലി, പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപയോ​ഗവും നിരോധിക്കാനൊരുങ്ങുന്നു

single-img
2 April 2020

ഇതാ കൊറോണയിൽ നിന്ന് പാഠം പഠിച്ച് ചൈനയിലെ ഒരു നഗരം. ഇവിടെ ഇപ്പോൾ പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപഭോഗവും നിരോധിക്കുകയാണ് ഷെന്‍ചെന്‍ എന്ന ചൈനീസ് നഗരം. മുൻപ്, ആദ്യമായി കൊവിഡ് പടര്‍ന്നത് പട്ടിയുടെയും പൂച്ചയുടെയുമൊക്കെ ഇറച്ചി വില്‍ക്കുന്ന ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നായിരുന്നു വാര്‍ത്ത പരന്നത്. ഇപ്പോഴത്തെ നിരോധനം മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.

നിരോധന നിയമ പ്രകാരം പാമ്പുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിക്കും. സാധാരണപോലെ പട്ടികളുടെയും പൂച്ചകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും ഉപയോഗം നിരോധിക്കുന്നത് വികസിത രാജ്യങ്ങളില്‍ പതിവാണെന്നും ഇത്തരത്തിലുള്ള നിരോധനം അനിവാര്യമായിരിക്കുകയാണെന്നും നിയമത്തില്‍ പറയുന്നു.

ചൈന കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും മുക്തിനേടിയതോടെ ഈ മാര്‍ക്കറ്റ് പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കുകയും കച്ചവടം പതിവ് പോലെ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തിയെ ലോക രാജ്യങ്ങള്‍ പുച്ഛിച്ച്‌ തള്ളിയത് ചൈനയ്ക്ക് നാണക്കേടായതോടെയാണ് നിരോധനം വരുന്നത്.