ലോക്ക് ഡൗൺ ലംഘിച്ച് ആളെക്കൂട്ടി ആൾ ദൈവം;പൊലീസിനു നേർക്ക് വാൾ വീശി,മാ ആദി ശക്തിയെ അവസാനം പിടികൂടി, വീഡിയോ
ലഖ് നൗ:കൊറോണക്കാലത്ത് പ്രമുഖ ആൾദൈവങ്ങളെല്ലാം ആളെക്കൂട്ടാൻ മടിച്ച് ഒതുങ്ങിയിരിക്കുകയാണ്. എന്നാൽ ഉത്തർ പ്രദേശിൽ ഒരാൾ ദൈവം ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. ജാഗ്രതാ നിർദേശം വകവയ്ക്കാതെ പുറത്തിറങ്ങി ആളെക്കൂട്ടിയതോടെ ഇവർ പൊലീസ് കസ്റ്റഡിയിലായി.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദപൂര്വയില് നിന്നുമാണ് “മാ ആദി ശക്തി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്.പൊതുസ്ഥലത്ത് ഇവര്‍ ആളെക്കൂട്ടിയതറിഞ്ഞ പൊലീസ് ഇവിടെ എത്തിയിരുന്നു. കൂട്ടംകൂടരുതെന്നും സ്ഥലത്തു നിന്നും പിരിഞ്ഞു പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ തയാറായില്ല.
അക്രമാസക്തയായ ഇവര്‍ പൊലീസിന് നേരെ വാള് വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നും മാറ്റു എന്ന് ആക്രോശിച്ചായിരുന്നു ഇവര്‍ പോലീസിന് നേരെ ചെന്നത്. ഇതോടെ പോലീസ് ഈ സ്ത്രീയെ പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വിശ്വാസികളെ പിരിച്ചു വിടാന്‍ ലാത്തി ചാര്‍ജും നടത്തേണ്ടി വന്നു.