ഇന്നു മുതൽ സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ: ജനതാ കര്‍ഫ്യൂവിൻ്റെ കാരണം വെളിപ്പെടുത്തി സെൻകുമാർ
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് നടക്കുകയാണ്. രോഗപ്രതിരോധത്തിനായി ഏവരും ജനതാ കര്‍ഫ്യൂ ഏറ്റെടുത്തുകഴിഞ്ഞു. അതിനിടെ ഇന്നത്തെ ജനതാ കര്‍ഫ്യൂവിന് പിന്നാലെ കാരണം വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തി.
ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്ധ ഗോളത്തില്‍, ഭൂമധ്യരേഖയില്‍ നിന്ന് ശീതോഷ്ണ രേഖ വരെ 0 ഡിഗ്രി ഉത്തരാംശത്തില്‍ നിന്ന് 23 1/2ഡിഗ്രി ഉത്തരാംശം വരെ സഞ്ചരിക്കുന്നു.ഊഷ്മാവ് വര്‍ധിക്കുന്നതോടെ കോറോണോ വൈറസ് വ്യാപനത്തിന് ഒരു പ്രധാനതടസ്സം കൂടി പ്രകൃതിയും ഒരുക്കുന്നു.പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദൃശ്ചികമല്ലെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു
സെന്‍കുമാറിന്റെ കുറിപ്പ്
ഇന്ന് ജനതയുടെ സ്വന്തം ‘സുരക്ഷാ കര്‍ഫ്യു’!
ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്ധ ഗോളത്തില്‍
, ഭൂമധ്യരേഖയില്‍ നിന്ന് ശീതോഷ്ണ രേഖ വരെ 0 ഡിഗ്രി ഉത്തരാംശത്തില്‍ നിന്ന് 23 1/2ഡിഗ്രി ഉത്തരാംശം വരെ സഞ്ചരിക്കുന്നു.
ഊഷ്മാവ് വര്‍ധിക്കുന്നതോടെ കോറോണോ വൈറസ് വ്യാപനത്തിന് ഒരു പ്രധാന
തടസ്സം കൂടി പ്രകൃതിയും ഒരുക്കുന്നു.
പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദ്ര്യശ്ചികമല്ല.
(സൂര്യനല്ല, ഭൂമിയാണ് ചരിക്കുന്നതും 23 1/2 ഡിഗ്രി ചെരുവ് കാരണം ഇത് നമുക്ക് അനുഭവവേദ്യമാകുന്നത് ).