കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണയില്ല; പരിശോധനാ ഫലം പുറത്ത് വന്നു

single-img
17 March 2020

കൊറോണ സംശയത്തെ തുടര്‍ന്ന് സ്വന്തമായി ഐസൊലേഷനില്‍ പ്രവേശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നതായിരുന്നു അദ്ദേഹത്തെ നിരീക്ഷത്തിലേക്ക് എത്താനുള്ള തീരുമാനത്തിലെത്തിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നത്.

ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും അദ്ദേഹവുമായി ഇടപഴകിയ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തതോടെയാണ് വി മുരളീധരന്റെ നടപടി. മാര്‍ച്ച് മാസം പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നത്.

വി മുരളീധരന്‍ ഐസോലേഷനില്‍ ഇരിക്കാനുള്ള തീരുമാനം അറിയിച്ച പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹവും വി മുരളീധരനൊപ്പം കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.