24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചത് 1209 പേര്‍ക്ക്

single-img
16 March 2020


ടെഹ്‌റാന്‍: ഇറാനില്‍ പുതിയതായി ആയിരത്തില്‍പരം പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കേസുകള്‍. 113 മരണം. ഇറാനില്‍ ഇതോടെ മരണ സംഖ്യ 724 ആയി. കൊറോണ ബാധിതരുടെ എണ്ണം 13,000 കവിഞ്ഞ ഇറാന്‍ വൈറസിനോട് പടവെട്ടുകയാണ്.
ലോകത്താകെയുള്ള കൊറോണ കേസുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 137 രാജ്യങ്ങളിലായി 5764 പേര്‍ മരിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ പരിശോധന നടത്തിയതിന്റെ ഫലം നെഗറ്റീവാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ബ്രസീല്‍ പ്രസിഡന്റും സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് കൊറോണ ഉണ്ടായിരുന്നതാണ് ട്രംപിന് പരിശോധന നടത്താന്‍ കാരണം. വിദേശ യാത്രകള്‍ അദ്ദേഹം മാറ്റിവെച്ചു.