‘ആളുകളുടെ സ്വകാര്യതയിലേക്കു കടന്നു കയറാൻ നിങ്ങൾക്ക് ആര് അധികാരം തന്നു?’, യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

single-img
12 March 2020

അ​ല​ഹ​ബാ​ദ്​: പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​രു​ടെ പ​ടം വെ​ച്ചുള്ള​ പോ​സ്​​റ്റ​റു​ക​ൾ പൊതുനിരത്തിൽ വെച്ച ഉത്തർപ്രദേശ്​ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ സുപ്രീംകോടതി. അറസ്​റ്റിലായവരുടെ ചിത്രവു​ം വിലാസവും ഉൾപ്പെടുത്തി പരസ്യപ്പലകകൾ സ്ഥാപിച്ചത്​ നിയമവിരുദ്ധ നടപടിയാണ്​. ചിത്രങ്ങൾ പതിച്ച ബോർഡ് തൂക്കാൻ സർക്കാരിന് എന്താണ് അധികാരമെന്നും, നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബോർഡുകൾ നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ആയിരുന്നു വിമ‍ര്‍ശനം.

നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കുകയാണ്​ വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനസർക്കാറുകൾക്ക്​ അധികാരമില്ലെന്നും ജസ്​റ്റിസ്​ യു.യു ലളിത്​ ചൂണ്ടിക്കാട്ടി. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. ഹർജി വിശാല ബഞ്ചിലേക്ക് വിടണോ എന്നതിൽ അവധിക്ക് ശേഷം തീരുമാനമെടുക്കും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സ്വകാര്യത അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയുടെ വാദം.
ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച്ച ബോർഡുകൾ നീക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.

ല​ഖ്​​നോ ന​ഗ​ര​ത്തി​​​​​​​​ന്റെ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​പോ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ സ​ർ​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡ്​ സ്​​ഥാ​പി​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ സ​ദ​ഫ്​ ജാ​ഫ​ർ, അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ ശുഐ​ബ്, അ​ഭി​നേ​താ​വ്​ ദീ​പ​ക്​ ക​ബീ​ർ, മു​ൻ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ എ​സ്.​ആ​ർ. ധാ​രാ​പു​രി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഇ​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത​വ​രാ​ണ്.