ജീവിക്കാനായി കപ്പലണ്ടി കച്ചവടവുമായി കേരളത്തിലെത്തി; ഇന്ന് ദുരിതബാധിതർക്കായി വാങ്ങി നൽകിയത് ഒരേക്കർ സ്‌ഥലം

single-img
3 March 2020

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ലോകത്തിന്റെ എല്ലാ കോണിൽ നിന്നും സഹായഹസ്തങ്ങൾ എത്തിയിരുന്നു. ദേശവും ഭാഷയും നോക്കാതെ പ്രളയവോ​ഗത്തിൽ തന്നെ സഹായങ്ങൾ ഒഴുകി. ഒടുവിൽ എത്ര വലിയ പ്രളയവും ഒരേ മനസ്സോടെ നിന്ന് പ്രതിരോധിക്കുമെന്ന വലിയ സന്ദേശം ലോകത്തിനു മുന്നിൽ നൽകി കഴിഞ്ഞ ദിവസം പ്രളയബാധിതരുൾപ്പോടെയുളളവർക്കായി കേരള സർക്കാർ ലൈഫ് പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു.

എന്നാൽ അപ്പോഴും ഒന്നുമില്ലായ്മയിലും എല്ലാം നഷ്ട്ടപ്പെട്ടവർക്കായി കെെകോർത്ത ചില ജീവിതങ്ങളുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവർ.അത്തരമെരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്.മുപ്പത് വർഷങ്ങൾക്ക് മുന്നേ കപ്പലണ്ടി വറുത്തു വിൽക്കുന്ന തൊഴിലുമായി തമിഴ് നാടിൽ നിന്ന് കേരളത്തിലേക്ക് വന്ന കടയ്ക്കൽ അബ്ദുള്ളയുടെ കേരളത്തിനോടുള്ള പ്രതിബദ്ധതയുടെ കഥ..

സ്വന്തമായി വീടോ സ്ഥലമോ ഒന്നുമുണ്ടായിരുന്നില്ലാത്ത അബ്ദുള്ള കഷ്ടപ്പെട്ട് പണിയെടുത്തു സമ്പാദിച്ച തുക കൊണ്ട് ഇന്ന് ഒരു ശരാശരി ഇടത്തരക്കാരന്റെ ജീവിതം മാത്രം പുലർത്തുന്ന വ്യക്തിയാണ്.ആ തമിഴ് നാടുകാരൻ അബ്ദുള്ളയാണ് കേരള സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് വേണ്ടി ഒരേക്കർ സ്‌ഥലം വാങ്ങി കൊടുത്തത്. അതും എല്ലാവരും സമന്മാരാണെന്ന നിലയിൽ ഒരു മുഖ്യമന്ത്രി ഇവിടെ പ്രവർത്തിക്കുന്നുണ്ടല്ലോ എന്ന അഭിമാനത്തോടെ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മുപ്പത് വർഷങ്ങൾക്ക് മുന്നേ കപ്പലണ്ടി വറുത്തു വിൽക്കുന്ന തൊഴിലുമായി തമിഴ് നാടിൽ നിന്ന് കേരളത്തിലേക്ക് വന്നയാളാണ് കടയ്ക്കൽ അബ്ദുള്ള.സ്വന്തമായി വീടോ സ്ഥലമോ ഒന്നുമുണ്ടായിരുന്നില്ലാത്ത അദ്ധേഹം കഷ്ടപ്പെട്ട് പണിയെടുത്തു സമ്പാദിച്ച തുക കൊണ്ട് ഇന്ന് ഒരു ശരാശരി ഇടത്തരക്കാരന്റെ ജീവിതം മാത്രം പുലർത്തുന്ന വ്യക്തിയാണ്.ആ തമിഴ് നാടുകാരൻ അബ്ദുള്ളയാണ് കേരള സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് വേണ്ടി ഒരേക്കർ സ്‌ഥലം വാങ്ങി കൊടുത്തത്.തനിക്ക് ചുറ്റും വീടില്ലാത്ത കഷ്ടപ്പെടുന്ന 125 ഓളം കുടുംബൾക്കായി അബ്ദുള്ള ആദ്യം നൽകിയ അമ്പത് സെന്ററിന് പുറമെ വീണ്ടും അമ്പത് സെന്റ് നൽകി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാകുകയായിരുന്നു

മലയാളികൾ പാണ്ടി എന്നു വിളിച്ചു പരിഹസിക്കുന്ന ഒരു തമിഴ് നാടുകാരൻ അയാൾക്ക് ജീവിതം നൽകിയ ഒരു നാടിനോട് കാണിച്ച സ്നേഹമാണത്. ഇത്തരം അറിയപ്പെടാത്ത അനേകം അബ്ദുള്ളമാരുടെ കലർപ്പില്ലാത്ത സ്നേഹത്തിന്റെ കഥ കൂടി പറയാനുണ്ട് പേര് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ലൈഫ് പദ്ധതിക്ക്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന നാം മുന്നോട്ട് പരിപാടിയിൽ ഈ കടയ്ക്കൽ അബ്ദുള്ളയും പങ്കെടുത്തിരുന്നു. അതിൽ അദ്ധേഹം പറഞ്ഞ കാര്യമുണ്ട്. “ഒരു വർഷം മുന്നേ കൊല്ലത്ത് ആക്സിഡന്റിൽ പെട്ട് ചികിത്സ കിട്ടാതെ തമിഴ് നാട്ടുകാരനായ ഒരു തൊഴിലാളി മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച മുഖ്യമന്ത്രി ഒരു തമിഴ് നാടുകാരൻ എന്നൊന്നും നോക്കാതെ പത്തുലക്ഷം രൂപയും സഹായ ധനമായി നൽകുകയുണ്ടായി. എല്ലാവരും സമന്മാരാണെന്ന നിലയിൽ ഈ മുഖ്യമന്ത്രി പ്രവർത്തിക്കുമ്പോൾ അതിന്റെയൊപ്പം നമ്മളെ പോലെയുള്ള ആളുകൾ തയ്യാറായി മുന്നോട്ട് വരണമെന്നാണ് എന്റെ അപേക്ഷ.”

ഇത്തരം അബ്ദുള്ളമാർ പങ്കുവെക്കുന്ന ജീവൽ രാഷ്ട്രീയത്തിന്റെ പാഠങ്ങളാണ് ഈ കെട്ട കാലത്തും സ്വയം നമ്മൾ മനുഷ്യരെന്ന ബോധമുണർത്തുന്നത്.

മുപ്പത് വർഷങ്ങൾക്ക് മുന്നേ കപ്പലണ്ടി വറുത്തു വിൽക്കുന്ന തൊഴിലുമായി തമിഴ് നാടിൽ നിന്ന് കേരളത്തിലേക്ക് വന്നയാളാണ് കടയ്ക്കൽ…

Posted by Sreekanth PK on Sunday, March 1, 2020